ഐറ്റം സോംഗ് ഷൂട്ട് ചെയ്യുന്നതിനിടെ നടി ഉർവശിയെ അഖിൽ അക്കിനേനി ശല്യം ചെയ്തു, വ്യാജവാർത്തക്കെതിരെ മാനനഷ്ടക്കേസുമായി നടി

തിങ്കള്‍, 24 ഏപ്രില്‍ 2023 (19:28 IST)
തന്നെ പറ്റി വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമപ്രവർത്തകനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി ഉർവശി റൗട്ടാല. ഏജൻ്റ് സിനിമയുടെ യൂറോപ്പ് ഷൂട്ടിനിടെ നടിയെ അഖിൽ അക്കിനേനി ശല്യം ചെയ്തുവെന്നാണ് മാധ്യമപ്രവർത്തകനാായ ഉമൈർ സന്ധു പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് നടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
 
മാധ്യമപ്രവർത്തകൻ്റെ ട്വീറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ട് ആ വാർത്ത വ്യാജമാണെന്ന് നടി കുറിച്ചു. ഏജൻഡിൽ അഖിലിനൊപ്പം വൈൽഡ് സാല എന്ന ഗാനരംഗത്തിലാണ് ഉർവശി അഭിനയിച്ചത്. ഏപ്രിൽ 28ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അഖിലിനൊപ്പം മമ്മൂട്ടിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍