പോൺനടിയെന്ന് വിളിച്ചു, ശാരീരികമായി ഉപദ്രവിച്ചവരിൽ അച്ഛനും: ഉർഫി ജാവേദ്

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (20:59 IST)
കുട്ടിക്കാലത്ത് കടുത്ത മാനസിക-ശാരീരിക അക്രമങ്ങൾക്ക് വിധേയയായിട്ടുണ്ടെന്ന് ടെലിവിഷൻ താരവും ഫാഷൻ ഐക്കണുമായ ഉർഫി ജാവേദ്. താൻ ഒരിക്കൽ ഫേസ്ബുക്കിലിട്ട ഫോട്ടോ ആരോ ഡൗൺലോഡ് ചെയ്ത് അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്യുകയും അത് കുടുംബത്തിൽ ചർച്ചയാകുകയും ചെയ്തെന്ന് ഉർഫി പറയുന്നു. ഇതിൻ്റെ പേരിൽ അച്ഛനും കുടുംബാംഗങ്ങളും മാനസികമായും ശാരീരികവുമായും ഉപദ്രവിച്ചു. പോൺ നടിയെന്ന് ആക്ഷേപിച്ചു. ബോധം പോകുന്നവരെ വീട്ടുകാർ തന്നെ അടിച്ച് അവശയാക്കിയിട്ടുണ്ടെന്നും യൂട്യൂബ് വീഡിയോയിൽ ഉർഫി പറയുന്നു.
 
പോൺസൈറ്റിൽ നിന്ന് ചിത്രം നീക്കം ചെയ്യാൻ 50 ലക്ഷം ചോദിക്കുന്നതായി അച്ഛൻ ബന്ധുക്കളോട് പറഞ്ഞു നടന്നു. ശാരീരികമായി ഉപദ്രവിക്കപ്പെട്ടതിനാൽ ഇതിനെതിരെ പ്രതികരിക്കാൻ എനിക്കായില്ല. 2 വർഷത്തെ നിരന്തരമായ പീഡനം കാരണം ഞാൻ 17 വയസ്സിൽ വീട് വിട്ടിറങ്ങി. ലഖ്നൗവിൽ ട്യൂഷൻ എടുത്താണ് ജീവിച്ചത്. പിന്നീട് ഡൽഹിയിൽ കോൾ സെൻ്ററിൽ കോലി ചെയ്തു. ജീവിക്കാമെന്ന ആത്മവിശ്വാസം വന്നതോടെയാണ് മുംബൈയിൽ വരുന്നതും ടെലിവിഷനിൽ അവസരം വരുന്നതും. എന്നാൽ സ്വന്തം തീരുമാനങ്ങളുടെയും തിരെഞ്ഞെടുപ്പുകളുടെയും പേരിൽ താൻ ഒരുപാട് വിമർശിക്കപ്പെട്ടെന്നും ഉർഫി പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article