മികച്ച സിനിമ 'ജനഗണമന', കുഞ്ചാക്കോ ബോബനും ദര്‍ശനക്കും പുരസ്‌കാരങ്ങള്‍,മിന്നലൈ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂലൈ 2023 (09:13 IST)
2022ലെ യൂണിക് ടൈംസിന്റെ മിന്നലൈ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'ന്നാ താന്‍ കേസുകൊട്'എന്ന സിനിമയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്‌കാരം. മികച്ച നടിയായി ദര്‍ശന രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. 'ജയ ജയ ജയഹേ'ലെ പ്രകടനമാണ് നടിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
 
 മികച്ച സംവിധായകന്‍- സിബി മലയില്‍ (കൊത്ത്). മികച്ച സംഗീത സംവിധായകന്‍- രഞ്ജിന്‍ രാജ് (മാളികപ്പുറം, നൈറ്റ് ഡ്രൈവ്). മികച്ച ക്യാമറാമാന്‍-ജിംഷി ഖാലിദ്(തല്ലു മാല) മികച്ച തിരക്കഥ-അഭിലാഷ് പിള്ള (മാളികപ്പുറം, നൈറ്റ് ഡ്രൈവ്). മികച്ച ചിത്രം-ജനഗണമന.പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത് ജൂലൈ 18നാണ്.മെറിഡിയന്‍ ഹോട്ടലില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക.
 
സംവിധായകരായ സലാം ബാപ്പു ജയറാം കൈലാസ് റോയ് മണപ്പള്ളില്‍ നിര്‍മ്മാതാവ് ബാദുഷ എന്നിവര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article