നടന്‍ ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍

കെ ആര്‍ അനൂപ്

ബുധന്‍, 25 ഓഗസ്റ്റ് 2021 (14:09 IST)
നടന്‍ ആര്യ ഉടന്‍ വിവാഹമോചിതനാവുമെന്നും അധികം വൈകാതെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് അറസ്റ്റിലായത്. ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയോട് വിവാഹം കഴിക്കാം എന്ന പേരില്‍ 65 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.
 
ഓണ്‍ലൈന്‍ വഴിയായിരുന്നു യുവതിയെ ഇരുവരും പരിചയപ്പെട്ടത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ യുവതി സൈബര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. നടന്‍ ആര്യ ആണെന്ന വ്യാജേനയാണ് യുവതിയോട് ചാറ്റ് ചെയ്തത്. 
 
പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് നടനെ ചോദ്യം ചെയ്തിരുന്നു. അപ്പോഴാണ് ആള്‍മാറാട്ടം നടന്ന വിവരം പുറത്തുവന്നത്. ചാറ്റിങ് നടത്തിയ കമ്പ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍