മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രവുമായി ടോവിനോ, ഒരുങ്ങുന്നത് വൻ ബജറ്റിൽ, മാർച്ച് വരെ ചിത്രീകരണം

കെ ആര്‍ അനൂപ്
ബുധന്‍, 13 ഡിസം‌ബര്‍ 2023 (09:20 IST)
മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായാണ് ഐഡന്റിറ്റി ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസം ടോവിനോ ചിത്രീകരണ സംഘത്തിനൊപ്പം ചേർന്നിരുന്നു. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ വിനയ് റായും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഫോറൻസിക്കിന് ശേഷം അഖിൽ പോൾ, അനസ് ഖാൻ, ടൊവിനോ തോമസ് ടീം ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് സിനിമ പ്രേമികൾക്ക്.മന്ദിര ബേദി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഗോവയിൽ മന്ദിര അഭിനയിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് ഷൂട്ടിംഗ് തുടങ്ങിയത്. മാർച്ചിൽ ചിത്രീകരണം പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ.

നാലു ഭാഷകളിലായി വലിയ ക്യാൻവാസിൽ ആണ് സിനിമ ഒരുങ്ങുന്നത്.ടൊവിനോ, തൃഷ എന്നിവരുടെ അടിപൊളി ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കാം. 50 കോടിക്ക് മുകളിലാണ് ബജറ്റ്.നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ 30 ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.
 
രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിൽ എത്തിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article