1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാനായി തൊഴിലാളികൾ നടത്തിയ സമരത്തെ പറ്റിയുമാണ് ചിത്രം പറയുന്നത്. 1940കളിലെയും 50കളിലെയും കൊച്ചിയിലാണ് കഥ നടക്കുന്നത്. നിവിൻ പോളിയെ കൂടാതെ ജോജു ജോർജ്,ഇന്ദ്രജിത് സുകുമാരൻ,നിമിഷ സജയൻ,പൂർണിമ ഇന്ദ്രജിത്,അർജുൻ അശോകൻ,ദർശന രാജേന്ദ്രൻ,സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.