കൊല്ലം സുധിക്കൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (08:58 IST)
നടന്‍ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകരയില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ തൃശ്ശൂരില്‍ വച്ചായിരുന്നു കൊല്ലം സുധി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. എതിരെ വന്ന പിക്കപ്പ് വാനുമായി കാര്‍ കൂട്ടിയിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടം നടന്നത്.
 
സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ ഉള്ള എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് സാരമായതിനാല്‍ ഇവരെ എറണാകുളത്തേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് വേറൊരു അപകടം ഉണ്ടായി. നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ടാങ്കര്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article