'ഇത് മമ്മൂക്ക രാജമാണിക്യത്തില്‍ ചെയ്തതാണ്'; 'ആവേശം' റിലീസിനുശേഷം തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്
ബുധന്‍, 24 ഏപ്രില്‍ 2024 (09:23 IST)
ആവേശം ആവേശകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്റെ രംഗ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍.രംഗ ലൗഡാണ് സ്‌നേഹവും ആശങ്കയുമുണ്ട് അയാള്‍ക്ക് ഒരു മറുവശമുണ്ടെന്ന് ഫഹദ് പറയുന്നു.
 
'സിനിമയില്‍ രംഗ എന്ന കഥാപാത്രത്തിന് നല്‍കിയിട്ടുള്ള ഡീറ്റെയില്‍സ് നോക്കിയാല്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാകും. രംഗ എന്ന ആള്‍ ഒരേസമയം ലൗഡാണ്. അതേസമയം അയാളില്‍ സ്‌നേഹവും ആശങ്കയുമുണ്ട് അയാള്‍ക്ക് ഒരു മറുവശമുണ്ട് അയാളില്‍ സാഡ്‌നെസ്സും കാണാം. 
 
ഈ കാര്യങ്ങളെല്ലാം ഇതുപോലെ ഒരൊറ്റ കഥാപാത്രത്തിലേക്ക് കൊണ്ടുവരികയാണ് ആവേശത്തില്‍ ചെയ്യുന്നത്. അതൊരു അല്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. അതേ സമയം ഞാനല്ല ആദ്യമായി ഇത്തരം ഒരു കഥാപാത്രത്തെ ചെയ്യുന്നത്. മമ്മൂക്ക ഇത് രാജമാണിക്യത്തില്‍ ചെയ്തതാണ്.',-ഫഹദ് ഫാസില്‍ പറഞ്ഞു.
 
വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ ഫഹദ് ഫാസിലിന്റെ 'ആവേശം'തുടക്കം മുതലേ മികച്ച പ്രകടനം പുറത്തെടുത്തു. പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്കുശേഷത്തെ പിന്നിലാക്കി ഫഹദ് ഫാസിലിന്റെ ആവേശം മുന്നേറ്റം തുടരുകയാണ്.റിലീസായ ആവേശം പന്ത്രണ്ടാമത്തെ ദിവസം മൂന്നു കോടി കളക്ഷന്‍ നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article