ലാല്‍ ജോസിന് നല്‍കാന്‍ ദുല്‍ക്കറിന് ഡേറ്റില്ല, ഒരു ഭയങ്കരകാമുകന്‍ മാറ്റിവച്ചു; ലാല്‍ ജോസ് സമയം പാഴാക്കാതെ ശ്രീനിവാസനൊപ്പം!

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (16:31 IST)
ദുല്‍ക്കര്‍ സല്‍മാന്‍ ബിസിയാണ്. ഒട്ടേറെ പ്രൊജക്ടുകള്‍ ദുല്‍ക്കറിനായി കാത്തിരിക്കുന്നു. ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ ‘ഒരു ഭയങ്കര കാമുകന്‍’ എന്ന പ്രൊജക്ടുമായി ദുല്‍ക്കര്‍ പുതുവര്‍ഷത്തില്‍ സഹകരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് ഉടനുണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
 
ഉണ്ണി ആര്‍ തിരക്കഥയെഴുതുന്ന ഒരു ഭയങ്കര കാമുകന്‍ ജനുവരി പകുതിയോടെ ചിത്രീകരണം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ ദുല്‍ക്കറിന് ഡേറ്റുകള്‍ നല്‍കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ പ്രൊജക്ട് മറ്റൊരു സമയത്തേക്ക് മാറ്റി. ജനുവരി 25ന് എന്തായാലും ലാല്‍ ജോസ് തന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.
 
ഉണ്ണി ആര്‍ തന്നെയാണ് ആ സിനിമയുടെയും തിരക്കഥ. ശ്രീനിവാസനാണ് നായകവേഷത്തില്‍ എത്തുന്നത്. ഒരു ഗ്രാമീണ കുടുംബചിത്രം ആയിരിക്കും ഇത്. ഷെബിന്‍ ബെക്കറാണ് ഈ സിനിമയുടെ നിര്‍മ്മാതാവ്.
 
ശ്രീനിവാസന്‍റെ തിരക്കഥയിലാണ് ലാല്‍ ജോസ് തന്‍റെ ആദ്യചിത്രമായ ഒരു മറവത്തൂര്‍ കനവ് സംവിധാനം ചെയ്തത്. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലും ശ്രീനിയായിരുന്നു നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article