'ആദ്യ രംഗത്തില്‍ തന്നെ കഥ തുടങ്ങും'; 'ഗോള്‍ഡ്' കാണാന്‍ പോകുന്നവരോട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:08 IST)
7 വര്‍ഷത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'ഗോള്‍ഡ്' ഇന്നുമുതല്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. സിനിമ കാണാന്‍ പോകുന്നതിനു മുന്‍പേ ആരാധകരോട് സംവിധായകന് പറയാനുള്ളത് ഇതാണ്.
 
'നേര'വും 'പ്രേമ'വും പോലെ 'ഗോള്‍ഡും' ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ട് മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യത ഉണ്ട്. 'ഗോള്‍ഡ്' റിലീസാണ്. കണ്ടതിനുശേഷം ഫ്രീ ആണങ്കില്‍ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്ബാക്ക് തുറന്നുപറയണം. ആദ്യ രംഗത്തില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞ് കുളമാക്കുന്നില്ല, ബാക്കി നിങ്ങള്‍ കണ്ടിട്ട് പറ'- എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article