മൂസയായി സുരേഷ് ഗോപി,'മേ ഹൂം മൂസ'ലെ കല്യാണ പാട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (12:12 IST)
സുരേഷ് ഗോപിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മേ ഹൂം മൂസ.ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയിലെ വീഡിയോ ഗാനമാണ് ശ്രദ്ധ നേടുന്നത്.
തെങ്ങോലപ്പൊന്‍ മറവില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ഒരുക്കി ഗാനമാലപിച്ചിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരന്‍ ആണ്. സെപ്റ്റംബര്‍ 30 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
 മേ ഹൂം മൂസ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം ത്രില്ലടിപ്പിക്കാനും സാധ്യതയുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതായി ഒരു നാട് മുഴുവന്‍ വിശ്വസിക്കുന്ന പട്ടാളക്കാരനായി സുരേഷ് ഗോപി വേഷമിടുന്നു. കുറെ കൊല്ലത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന മൂസ എന്ന സുരേഷ് ഗോപി കഥാപാത്രം താന്‍ മരിച്ചിട്ടില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് അടുത്തിടെ പുറത്ത് വന്ന ടീസറില്‍ കാണാനായത്.
 
 സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിം കുമാര്‍, സുധീര്‍ കരമന, മേജര്‍ രവി, മിഥുന്‍ രമേഷ്, ജൂബില്‍ രാജന്‍ പി ദേവ്, കലാഭവന്‍ റഹ്‌മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷാരിഖ്, ശരണ്‍, പൂനം ബജ്വ, ശ്രിന്ദ, അശ്വിനി റെഡ്ഡി, വീണ നായര്‍, സാവിത്രി, ജിജിന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍