2022 ജനുവരിയില്‍ റിലീസ്, പ്രണവ് മോഹന്‍ലാലിന്റെ ' ഹൃദയ'ത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (14:27 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഹൃദയത്തിലെ ആദ്യ ഗാനം ദര്‍ശന ശ്രദ്ധ നേടുകയാണ്. വീഡിയോ സോങ്ങിന് ലഭിച്ച മികച്ച പ്രതികരണത്തിന് വിനീത് ശ്രീനിവാസന്‍ നന്ദിപറഞ്ഞു. ഗാനം റിലീസ് ചെയ്യുവാനായി രണ്ടുവര്‍ഷത്തോളം കാത്തിരുന്നു എന്നും ജനുവരിയില്‍ ഓഡിയോ കാസറ്റ് പുറത്തിറങ്ങുമെന്നും വിനീത് പറഞ്ഞു. സിനിമയും ജനുവരിയിലാണ് റിലീസെന്നും സംവിധായകന്‍ തന്നെ വെളിപ്പെടുത്തി.
കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ മറ്റൊരു നായിക. കഴിഞ്ഞ ദിവസം ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു.കോളേജിലെ തുടക്ക കാലത്ത് തന്നെ ദര്‍ശനയ്ക്ക് വേണ്ടി തല്ലു കൊള്ളുന്ന പ്രണവിന്റെ അരുണ്‍ എന്ന കഥാപാത്രത്തെയാണ് ഗാനരംഗത്ത് ആദ്യം കാണാനാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article