ഷൂട്ടിന് രണ്ടാഴ്ച മുമ്പ് ആ സംവിധായകന്‍ പിന്മാറി,'രാജമാണിക്യം' സിനിമയ്ക്ക് പിന്നിലെ മമ്മൂട്ടി ബുദ്ധി, 19 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കഥ !

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂണ്‍ 2024 (09:22 IST)
മ്മൂട്ടി രാജമാണിക്യം റിലീസായിട്ട് 19 വര്‍ഷം പിന്നിടുന്നു. 2005 നവംബര്‍ മൂന്നാം തീയതിയാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്.മമ്മൂട്ടിയുടെ കരിയറിലെയും മലയാള ബോക്‌സ് ഓഫീസിലെയും വിജയചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്.
 
പോത്ത് രാജയും ബെല്ലാരി രാജയും പല പേരുകളില്‍ എത്തി മമ്മൂട്ടി പ്രേക്ഷകരുടെ രാജമാണിക്യമായി മാറിയ സിനിമ. ഹാസ്യവും മാസും ചേര്‍ന്ന മമ്മൂക്കയുടെ വിശ്വരൂപമായിരുന്നു ബെല്ലാരി രാജ. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ചിത്രം മെഗാസ്റ്റാറിനെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറി. എന്നാല്‍ രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു. ഷൂട്ടിംഗ് തുടങ്ങാന്‍ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴായിരുന്നു രഞ്ജിത്തിന്റെ പിന്നീട് അദ്ദേഹത്തിന്റെ അസോസിയേറ്റ് അന്‍വര്‍ റഷീദ് സിനിമ ഏറ്റെടുക്കുകയായിരുന്നു. രാജമാണിക്യം സിനിമയിലെ പിന്നാമ്പുറ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ എസ്.ബി രതീഷ്.
'രാജമാണിക്യം ഇത്രയും കളര്‍ ആവാന്‍ കാരണം മമ്മൂക്കയാണ്. ആ സിനിമ ആദ്യം സംവിധാനം ചെയ്യാതിരുന്നത് രഞ്ജിത്ത് ആയിരുന്നു. ബെല്ലാരി രാജ ഇപ്പോള്‍ കാണുന്ന പോലെ കളര്‍ഫുള്‍ കോസ്റ്റ്യൂം ഒന്നും ഉണ്ടായിരുന്നില്ല. വെള്ളമുണ്ടും ജുബ്ബയും മതിയെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. കണ്ടാല്‍ ഒരു എടുപ്പ് തോന്നുന്ന കോസ്റ്റ്യൂം വേണമെന്നായിരുന്നു രഞ്ജിത്ത് എന്നോട് പറഞ്ഞത്.
ഞാന്‍ അതിനു വേണ്ടി പ്രത്യേക കരയുള്ള മുണ്ടും ജുബ്ബയും ഒക്കെ സെറ്റ് ആക്കി. പക്ഷേ ഷൂട്ടിന് രണ്ടാഴ്ചമുമ്പ് ഈ സിനിമയില്‍നിന്ന് രഞ്ജിത്ത് പിന്മാറി. ആ സമയത്ത് പുള്ളിയുടെ അസോസിയേറ്റ് ആയിരുന്ന അന്‍വര്‍ റഷീദ് ഈ പ്രോജക്റ്റിലേക്ക് വന്നത്. പിന്നീട് മമ്മൂക്ക ചെയ്ത കോണ്‍ട്രിബ്യൂഷന്‍ ആണ്. കളര്‍ ജുബ്ബയും കറുത്ത മുണ്ടും ട്രൈ ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു. പിന്നീട് ആ ക്യാരക്ടറിന്റെ ട്രിവാന്‍ഡ്രം സ്ലാങ്ങും മമ്മൂട്ടിയുടെ സജഷന്‍ ആയിരുന്നു
 അതും കൂടെ ആയപ്പോള്‍ സംഗതികളറായി ഇപ്പോള്‍ ബെല്ലാരി രാജയുടെ കോസ്റ്റ്യൂം ട്രെന്‍ഡിയാണ്',- സതീഷ് പറഞ്ഞു.
 
 
സായി കുമാര്‍, മനോജ് കെ ജയന്‍, റഹ്‌മാന്‍, പത്മപ്രിയ, സിന്ധു മേനോന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ടി എ ഷാഹിദ് ആണ്. 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article