അധ്യാപകനായി ധ്യാന്‍ ശ്രീനിവാസന്‍,'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'റിലീസിന് ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്

ചൊവ്വ, 18 ജൂണ്‍ 2024 (09:17 IST)
Swargathile Katturumbu
വര്‍ഷങ്ങള്‍ക്ക് ശേഷം, നദികളില്‍ സുന്ദരി യമുന തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ജൂണ്‍ 21-ന് തീയേറ്ററിലേക്ക്. മൈന ക്രിയേഷന്‍സിനുവേണ്ടി കെ.എന്‍.ശിവന്‍കുട്ടന്‍ കഥ എഴുതി ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത്ത് അപ്പാനിയും അഭിനയിച്ചിട്ടുണ്ട്.
 
അധ്യാപകന്‍ ജോസ് എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നത്.ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരനാണ് ജോസ്. മെമ്പര്‍ രമേശന്‍ വാര്‍ഡ് നമ്പര്‍ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാന്‍ ശ്രിനിവാസന്റെ നായികയായി എത്തുന്നത്. ഒരു അധ്യാപകനായ കെ.എന്‍. ശിവന്‍കുട്ടന്‍, തന്റെ അനുഭവങ്ങളില്‍ നിന്ന് വാര്‍ത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്.
 
 ധ്യാന്‍ശ്രീനിവാസന്‍ ,ഗായത്രി അശോക് ,ജോയി മാത്യു, അപ്പാനി ശരത്ത്, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി , പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത,ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങളില്‍ ഇടപെട്ട്, അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയ ജോസിന്റെ സങ്കീര്‍ണ്ണമായ ജീവിത കഥയാണ് സിനിമ പറയുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍