സംവിധായകന്‍, നിര്‍മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച് മുഹ്‌സിന്‍ പരാരി വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. 2015ല്‍ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ സിനിമയായ കെ എല്‍ 10ന് ശേഷം മുഹ്‌സിന്‍ മറ്റ് സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. ഇപ്പോഴിതാ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലെ രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് മുഹ്‌സിന്‍ പരാരി. ടൊവിനോ തോമസാണ് സിനിമയില്‍ നായകനായെത്തുന്നത്.