ഡൊമിനിക് ആൻഡ് ദി ലേഡി പേഴ്സിനെ പ്രശംസിച്ച് കാർത്തിക് സുബ്ബരാജ്, നന്ദി പറഞ്ഞ് മമ്മൂട്ടി

അഭിറാം മനോഹർ

വെള്ളി, 24 ജനുവരി 2025 (19:14 IST)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിനെ പ്രശംസിച്ച് തമിഴ് സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ്. ഗൗതം മേനോന്‍- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ വന്നിട്ടും സമ്മിശ്രമായ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനിടെയാണ് സിനിമയെ പുകഴ്ത്തി കാര്‍ത്തിക് സുബ്ബരാജ് രംഗത്ത് വന്നിരിക്കുന്നത്.
 

Hearing great things about #DominicandtheLadiesPurse
Best wishes to @mammukka Sir @menongautham Sir @MKampanyOffl & the team for a blockbuster success of the film pic.twitter.com/CWxlIusGch

— karthik subbaraj (@karthiksubbaraj) January 24, 2025
ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സിനെ പറ്റി മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ എന്നാണ് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചത്.കാര്‍ത്തിക് സുബ്ബരാജിന് മമ്മൂട്ടി നന്ദിയും അറിയിച്ചിട്ടുണ്ട്. കോമഡി ഇന്വെസ്റ്റിഗേഷന്‍ ചിത്രമായ സിനിമയ ഡൊമിനിക് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിനീത് തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍