Thalapathy 69: നെനച്ച ഇടത്തില്‍ എത്താൻ അണ്ണന്റെ കടൈസി വണ്ടി, ദളപതി 69ന് തുടക്കമായി

അഭിറാം മനോഹർ
വെള്ളി, 4 ഒക്‌ടോബര്‍ 2024 (16:27 IST)
Thalapathy 69
നടന്‍ വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ വെള്ളിയാഴ്ച ചെന്നൈയില്‍ നടന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ചെയ്യുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീസ്റ്റ് എന്ന സിനിമയില്‍ വിജയ് നായികയായ പൂജ ഹെഗ്‌ഡെയാണ് സിനിമയില്‍ നായികയാവുന്നത്.
 
 പ്രിയമണി,മമിതാ ബൈജു,പ്രകാശ് രാജ്,ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. 2025 ഒക്ടോബറില്‍ സിനിമ തിയേറ്ററുകളിലെത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. അവസാന വിജയ് സിനിമയാതിനാല്‍ തന്നെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്
 

അനുബന്ധ വാര്‍ത്തകള്‍

Next Article