നടിയും കോൺഗ്രസ് മുൻ എം എൽ എയുമായ ജയസുധ ബിജെപിയിലേക്ക്

തിങ്കള്‍, 31 ജൂലൈ 2023 (15:59 IST)
തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 29 ശനിയാഴ്ച താരം ബിജെപി തെലങ്കാന പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡിയെ സന്ദര്‍ശിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബിജെപിയില്‍ ചേരുന്നതിനെ പറ്റി അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ജയസുധ പറയുന്നു.
 
കിഷന്‍ റെഡ്ഡീയും മറ്റു നേതാക്കളും ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ഥിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ല. ഇതില്‍ എനിക്ക് തീരുമാനിക്കാന്‍ കുറച്ച് സമയം ആവശ്യമുണ്ട്. ബിജെപിയില്‍ എന്റെ റോള്‍ എന്താണ് എന്നതിലും വ്യക്തത ആവശ്യമുണ്ട് ജയസുധ പറഞ്ഞു. തെലുങ്ക് സിനിമയില്‍ സജീവമായ ജയസുധ 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സെക്കന്തരാബാദ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. 2016ല്‍ ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന ജയസുധ 2019 തെരെഞ്ഞെടുപ്പ് കാലത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് മാറിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ അവിടെ നിന്നും രാജിവെച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍