'സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ധനുഷ് തയ്യാറായില്ല';ചിമ്പു, വിശാല്‍, അര്‍ഥവ ഉള്‍പ്പെടെ നാല് നടന്മാരെ വിലക്കി തമിഴ് നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (09:00 IST)
ധനുഷ്, ചിമ്പു, വിശാല്‍, അര്‍ഥവ തുടങ്ങിയ നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന. വിവിധ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംഘടന ഈ തീരുമാനമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. 
 
ധനുഷ്, ചിമ്പു, വിശാല്‍, അര്‍ഥവ തുടങ്ങിയ നടന്മാരുമായി സഹകരിക്കില്ലെന്നാണ് തീരുമാനം. റെഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുമ്പോള്‍ സംഘടനയുടെ വരവുചെലവ് കണക്ക് സൂക്ഷിക്കുന്നതില്‍ വിശാല്‍ വീഴ്ച വരുത്തിയതിന് തുടര്‍ന്നാണ് നടപടി. മറ്റ് മൂന്ന് നടന്മാര്‍ ചിത്രീകരണവുമായി സഹകരിക്കാതെ നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്തി എന്നതാണ് ആരോപണം. 80 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞ സിനിമ പൂര്‍ത്തിയാക്കാന്‍ ധനുഷ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.
 
എന്നാല്‍ വിലക്ക് എത്ര നാളത്തേക്ക് ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നതില്‍ നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തത വരുത്തിയിട്ടില്ല.
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article