വിജയ് ചിത്രങ്ങളായ കുരുവി, ഭൈരവ എന്നീ സിനിമകളുടെ തിരക്കഥാകൃത്തും വേട്ടൈക്കാരന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനുമായ ബാബു ശിവന്‍ അന്തരിച്ചു. 54 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബാബു ശിവന്‍. ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമ ലഭിക്കാതായതോടെ കഴിഞ്ഞ വര്‍ഷം ബാബു ശിവന്‍ സീരിയല്‍ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. സണ്‍ ടി വിയിലെ ‘രാസാത്തി’ എന്ന സീരിയല്‍ അദ്ദേഹം സംവിധാനം ചെയ്തതാണ്.