'ഇന്നാണെങ്കിൽ സുറയിലെ പല രംഗങ്ങളിലും അഭിനയിക്കില്ല'; വിജയ് ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്കിപ്പുറം തമന്ന

കെ ആര്‍ അനൂപ്

ചൊവ്വ, 1 ഓഗസ്റ്റ് 2023 (11:09 IST)
കരിയറിലെ ഏറ്റവും ഉയർന്ന സമയത്തിലൂടെയാണ് നടി തമന്ന കടന്നുപോകുന്നത്. ജയിലർ ഉൾപ്പെടെയുള്ള സിനിമകൾ റിലീസിന് ഒരുങ്ങുന്നു. ഒടുവിൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രവും ജീ കർദാ എന്ന സീരിസും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കരയറിൻറെ തുടക്കകാലത്ത് ചെയ്ത സിനിമകളിൽ ചെയ്യണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്ന ഒരു ചിത്രത്തെക്കുറിച്ച് പറയുകയാണ് തമന്ന.
 
ഇന്നാണെങ്കിൽ സുറയിലെ പല രംഗങ്ങളിലും താൻ അത്തരത്തിൽ അഭിനയിക്കില്ലെന്ന് തമന്ന പറയുന്നത്. അഭിനയിച്ച സിനിമകളിലെ അഭിനയം നന്നാക്കണമെന്ന് തോന്നിയിട്ടുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് സുറ. ആ ചിത്രത്തിലെ പല സീനുകളും എന്റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോൾ തന്നെ ഇത് തോന്നിയിരുന്നു. എന്നാൽ അതുവച്ച് ഒരു സിനിമ ഉപേക്ഷിക്കാൻ സാധിക്കില്ല. കരാറിൽ ഒപ്പിട്ടാൽ എന്ത് സംഭവിച്ചാലും അത് പൂർത്തിയാക്കണം സിനിമ വലിയ മുതൽമുടക്കുള്ള കാര്യമാണ്. അതുകൊണ്ട് എനിക്ക് എന്ത് തോന്നുന്നു എന്നതിൽ കാര്യമില്ലെന്നും തമന്ന പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍