'സമയത്തേക്കാള്‍ വിലയേറിയത് മറ്റെന്താണ്'; മകന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ടോവിനോ ഇങ്ങനെ പറയാനുള്ള കാരണം ഇതാ !

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ജൂണ്‍ 2021 (11:29 IST)
ടോവിനോയുടെ മകന്‍ ടഹാന് ഒരു വയസ്സ് തികഞ്ഞു. കഴിഞ്ഞദിവസം കുടുംബസമേതം പിറന്നാള്‍ ആഘോഷമാക്കി. കഴിഞ്ഞ വര്‍ഷത്തെ ലോക ഡൗണ്‍ സമയത്താണ് ടോവിനോ വീണ്ടും അച്ഛനായത്. ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയന്‍ എത്തിയ സന്തോഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനായിരുന്നു നടന്‍ പങ്കുവെച്ചത്. മകന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും നടന്‍ പങ്കുവെച്ചു.
 
'ജന്മദിനാശംസകള്‍ മോനെ. അവസാന ലോക്ക് ഡൗണ്‍ സമയത്ത് നീ എത്തി, അന്ന് ഞങ്ങളുടെ സില്‍വര്‍ ലൈനിംഗ് ആയി. ഒരു വര്‍ഷത്തിനുശേഷം വീണ്ടുമൊരു ലോക്ക് ഡൗണ്‍ കാലം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിധത്തില്‍ ഒരു അനുഗ്രഹമാണ് - ഈ ഒരു വര്‍ഷം നിന്നോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞു. സമയത്തേക്കാള്‍ വിലയേറിയത് മറ്റെന്താണ്'- ടോവിനോ കുറിച്ചു.
 
ടഹാന്‍ എന്ന പേരിന് ഒരു പ്രത്യേകതയുണ്ട്. കാരുണ്യമുള്ളവന്‍ എന്നാണ് പേരിനര്‍ത്ഥം.

അനുബന്ധ വാര്‍ത്തകള്‍

Next Article