മുഖത്തും പല്ലുകൾക്കും പരിക്ക്, മഹേഷ് കുഞ്ഞുമോന് ഇന്ന് 9 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ

Webdunia
ബുധന്‍, 7 ജൂണ്‍ 2023 (15:21 IST)
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേഷ് ഇപ്പോഴുള്ളത്. മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.
 
9 മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടെറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article