Paappan Film: 'പാപ്പന്‍ ചെയ്യുമെങ്കില്‍ അത് മമ്മൂക്ക ചെയ്യണം'; തിരക്കഥാകൃത്തിനോട് സുരേഷ് ഗോപി പറഞ്ഞു

Webdunia
ചൊവ്വ, 26 ജൂലൈ 2022 (10:42 IST)
Paappan Film: ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളിലെത്തും. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍.ജെ.ഷാന്‍ ആണ് പാപ്പന്റെ തിരക്കഥ. ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞപ്പോള്‍ ഈ സിനിമ ചെയ്യാന്‍ മമ്മൂക്കയാണ് നല്ലതെന്ന് താന്‍ തിരക്കഥാകൃത്തിനോട് പറഞ്ഞെന്ന് സുരേഷ് ഗോപി പറയുന്നു. 
 
' ഇത് ചെയ്യുമെങ്കില്‍ മമ്മൂക്കയാണ് നല്ലതെന്ന് ഞാന്‍ പറഞ്ഞു. സിനിമ കണ്ട് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും. 'ഇത് സുരേഷേട്ടന്‍ ചെയ്യൂ. ഡയറക്ടര്‍ക്കും അത് തന്നെയാണ് താല്‍പര്യം. മമ്മൂക്കയ്ക്ക് ഉള്ളത് വേറെ വച്ചിട്ടുണ്ട്' എന്നാണ് തിരക്കഥാകൃത്ത് മറുപടി തന്നത്,' സുരേഷ് ഗോപി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article