Suresh Gopi Film Paappan: സുരേഷ് ഗോപിയുടെ പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളില്‍; വന്‍ തിരിച്ചുവരവിന് ആക്ഷന്‍ കിങ്

ചൊവ്വ, 26 ജൂലൈ 2022 (08:05 IST)
Suresh Gopi Film Paappan: മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളിലെത്തും. ജോഷി സംവിധാനം ചെയ്ത ചിത്രം വേള്‍ഡ് വൈഡായാണ് റിലീസ് ചെയ്യുക. ആര്‍.ജെ.ഷാന്‍ ആണ് തിരക്കഥ. 
 
സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, നൈല ഉഷ, നിത പിള്ള, കനിഹ, ആശ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്നത്. ജേക്‌സ് ബിജോയ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. 
 
ഇതുവരെ കണ്ട ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പാപ്പനെന്നും തിയറ്റില്‍ കുടുംബസമേതം ആസ്വദിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍