താങ്കളുടെ മിത്ത് എന്റെ സത്യം... വീട്ടിലെ ഗണപതി ചിത്രങ്ങളുമായി സുരേഷ് ഗോപി

കെ ആര്‍ അനൂപ്

ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:15 IST)
വീട്ടിലുള്ള ഗണേശ വിഗ്രഹങ്ങളുടെയും മ്യൂറല്‍ പെയിന്റിംഗിന്റെയും ചിത്രങ്ങളുമായി നടന്‍ സുരേഷ് ഗോപി.
 
''താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സര്‍വ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം'' എന്നാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
ഗരുഡന്‍' സുരേഷ് ഗോപിയുടെ മറ്റൊരു ഗംഭീര സിനിമ തന്നെ ആകുമെന്ന സൂചന നല്‍കിക്കൊണ്ട് ടീസര്‍ നേരത്തെ പുറത്തു വന്നിരുന്നു.സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. ബിജുമേനോനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. കൊച്ചിയിലും ഹൈദരാബാദുമായി ചിത്രീകരണം പുരോഗമിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍