'അസ്ത്ര' ഇനി വൈകില്ല,അമിത് ചക്കാലക്കല്‍ ചിത്രം സെപ്റ്റംബറില്‍

കെ ആര്‍ അനൂപ്

ബുധന്‍, 26 ജൂലൈ 2023 (15:09 IST)
അമിത് ചക്കാലക്കല്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'അസ്ത്രാ'.ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.പുതുമുഖം സുഹാസിനി കുമരനാണ് നായിക. സിനിമ സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 രേണു സൗന്ദര്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡന്‍, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
 
പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വിനു കെ മോഹന്‍, ജിജു രാജ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍