'മനുഷ്യാ, ഇപ്പോഴെങ്കിലും ഒന്നു മിണ്ടാതിരുന്നൂടെ'; പൃഥ്വിരാജിനോട് സുപ്രിയ

വ്യാഴം, 26 ഓഗസ്റ്റ് 2021 (14:08 IST)
പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്നും കൂട്ടാണ് ജീവിതപങ്കാളി സുപ്രിയ മേനോന്‍. പൃഥ്വിരാജ് നായകനായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം കുരുതിയുടെ പ്രൊഡ്യൂസര്‍ സുപ്രിയയാണ്. കുരുതി എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സുപ്രിയ. കുരുതിയുടെ കഥ വായിക്കണമെന്ന് പറഞ്ഞ് തന്നെ വിളിച്ചത് പൃഥ്വിരാജ് ആണെന്നും സുപ്രിയ പറയുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇതേ കുറിച്ച് സംസാരിച്ചത്. 
 
'പൃഥ്വി കോവിഡ് വന്ന സമയത്ത് വേറെ വീട്ടിലായിരുന്നു. ഒരു ദിവസം പൃഥ്വി എന്നെ വിളിച്ചു. രാജുവിന് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നമുണ്ടാകും, അതു പറയാനാണ് വിളിച്ചതെന്ന് ഞാന്‍ കരുതി. 'ഞാനൊരു സ്‌ക്രിപ്റ്റ് വായിച്ചു..ഭയങ്കര സംഭവമാണ്' എന്നാണ് ഫോണിലൂടെ പൃഥ്വി പറഞ്ഞത്. ഇപ്പോഴെങ്കിലും ഒന്നു മിണ്ടാതിരുന്നൂടെ മനുഷ്യാ..എന്ന് ഞാന്‍ പൃഥ്വിവിനോട് ചോദിച്ചു. കോവിഡ് വന്നിരിക്കുമ്പോള്‍ സ്‌ക്രിപിറ്റ് വായിക്കണമെന്ന് (ചിരിക്കുന്നു). പക്ഷേ, പൃഥ്വി നിര്‍ബന്ധിച്ചു. ഇപ്പോ തന്നെ വായിക്കണം എന്ന് പൃഥ്വി പറഞ്ഞു. വായിച്ചിട്ട് തിരിച്ച് വിളിക്കാനും പറഞ്ഞു. അങ്ങനെയാണ് കുരുതിയുടെ സ്‌ക്രിപ്റ്റ് ഞാന്‍ വായിക്കുന്നത്. വായിച്ചപ്പോള്‍ ആ സ്‌ക്രിപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു,' സുപ്രിയ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍