റോക്കി ഭായ് വരുന്നു, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് കെജിഎഫ് 2

കെ ആര്‍ അനൂപ്

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:10 IST)
ഇന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരിക്കുകയാണ് കെജിഎഫിന്റെ രണ്ടാം കാണുവാനായി. കോവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റിയ ചിത്രത്തില്‍ അടുത്ത വര്‍ഷം ആദ്യം തീയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. 2022 ഏപ്രില്‍ 14നാണ് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.
 
'കെജിഎഫ് 2'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കേരളത്തിലെ തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.യാഷ്,സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍