കൂടെ എന്ന സിനിമയില്‍ കണ്ടത് ഒരു അഭിനേതാവിനെ അല്ല, എന്റെ ജീവിത പങ്കാളിയെ:സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്

ശനി, 21 ഓഗസ്റ്റ് 2021 (15:11 IST)
നടനും നിര്‍മ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനെയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവായ പൃഥ്വിരാജിന്റെ തനിക്ക് കൂടുതല്‍ ഇഷ്ടമായ സിനിമകളെക്കുറിച്ച് തുറന്ന് പറയുകയാണ് സുപ്രിയ.
 
അയാളും ഞാനും തമ്മില്‍, മുംബൈ പൊലിസ്, കൂടെ തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളാണ് സുപ്രിയയ്ക്ക് ഏറെ ഇഷ്ടം.ലാല്‍ ജോസ് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാളും ഞാനും തമ്മില്‍.കൂടെ എന്ന സിനിമയില്‍ ഒരു അഭിനേതാവിനെ അല്ല മറിച്ച് പൃഥ്വിരാജ് എന്ന തന്റെ ജീവിത പങ്കാളിയെയാണ് കാണാന്‍ സാധിച്ചത് എന്നാണ് സുപ്രിയ പറയുന്നത്.
 
കുരുതി ആണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍