ശക്തമായ രാഷ്ട്രീയം പറയുന്ന സുഡോക്കു 'N; ഇത് ചെറിയ 'വലിയ' സിനിമ !

Webdunia
ശനി, 25 ജൂണ്‍ 2022 (11:07 IST)
ശക്തമായ രാഷ്ട്രീയം പറയുകയാണ് സി.ആര്‍.അജയകുമാര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സുഡോക്കു'N. കുടുംബ പ്രേക്ഷകരെ സ്വാധീനിക്കുന്ന കുഞ്ഞു ചിത്രമാണ് ഇത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം സംസാരിക്കുന്നതാകട്ടെ വലിയ രാഷ്ട്രീയവും. 
 
ഗ്രാമീണ ജനതയ്ക്ക് മേലെ നാഗരിക സമൂഹം ചെയ്യുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധാരണക്കാര്‍ നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. അതിനെ വളരെ രസകരമായാണ് ചിത്രത്തില്‍ അവസരിപ്പിച്ചിരിക്കുന്നത്. കോമഡി ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിനു തിയറ്ററുകളില്‍ നിന്ന് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ വൈറലായ കുഞ്ഞു വ്‌ളോഗര്‍ ശങ്കരന്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സിനിമയ്ക്ക് സാധിച്ചിരിക്കുന്നു. രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 
 
ഏറെ കയ്യടി നേടിയത് രഞ്ജി പണിക്കരുടെ പ്രകടനമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ പക്വതയോടെ തന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജി പണിക്കര്‍. ഒരു അഭിഭാഷകന്റെ വേഷത്തിലാണ് രഞ്ജി പണിക്കര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍ക്കൊപ്പം മണിയന്‍പിള്ള രാജുവും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article