'എന്റെ കൊച്ചു രാജകുമാരി'; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി നടി ശിവദ

കെ ആര്‍ അനൂപ്

ചൊവ്വ, 20 ജൂലൈ 2021 (14:57 IST)
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ശിവദ.സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരത്തിന്റെ അഭിനയ ജീവിതം മോഹന്‍ലാലിന്റെ 'ട്വെല്‍ത് മാന്‍' വരെ എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ, മകള്‍ക്ക് രണ്ടാം പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശിവദ.നടന്‍ മുരളിയാണ് ഭര്‍ത്താവ്.
 
ശിവദയുടെ വാക്കുകളിലേക്ക്
 
'നീയെന്റെ ഉള്ളിലിരുന്ന് വയറ്റില്‍ ചവിട്ടിയത് ഇന്നലെ പോലെ തോന്നുന്നു..ഇന്ന് നിനക്കു രണ്ടു വയസ്സു തികയുകയാണ്. ഞാനും അച്ഛനും നിന്നെ എത്രമാത്രം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീയാണ് ഞങ്ങള്‍ക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

 എന്റെ ജോലി കാരണം നിന്റെ പ്രത്യേക ദിവസത്തില്‍ കൂടെ ഉണ്ടായിരിക്കാന്‍ എനിക്ക് സാധിച്ചില്ല.നിനക്ക് ഈ ലോകത്തിലെ എല്ലാ ആശംസകളും നേരുന്നു അരുന്ധതി.പുഞ്ചിരിച്ചുകൊണ്ട് സന്തോഷം ചുറ്റും പരത്തുക. ജന്മദിനാശംസകള്‍ എന്റെ കൊച്ചു രാജകുമാരി. ഞങ്ങള്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു'-ശിവദ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍