വാക്കുകള്‍കൊണ്ട് പുതുബിംബങ്ങള്‍ തീര്‍ത്ത എളിയ മനുഷ്യന്‍:ശ്രീകാന്ത് മുരളി

കെ ആര്‍ അനൂപ്
വ്യാഴം, 5 ജനുവരി 2023 (09:03 IST)
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. അന്തരിച്ച കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ ഓര്‍മ്മകളിലാണ് ശ്രീകാന്ത്.
 
'ഓര്‍മ്മകള്‍ പടര്‍ന്നുകയറുന്നത് ഏഷ്യാനെറ്റ് സുപ്രഭാതങ്ങളില്‍ ത്തുടങ്ങി, തിരുവനന്തപുരം ഹൈനെസ്സ്‌ലേയ്ക്കും, വട്ടിയൂര്‍ക്കാവിലെ ഏട്ടന്റെ വീട്ടിലെ രാത്രികളിലേയ്ക്കും പരന്ന് 'വര്‍ഷവല്ലകി'യിലെ ആ പൂജാദിവസത്തിലേയ്ക്കും, അതിന് തൊട്ടു മുന്‍പും പിന്‍പുമുള്ള ദിന രാത്രങ്ങളിലേയ്ക്കുമൊക്കെയാണ്..ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഗസ്റ്റ് ഹൗസ്‌ന്റെ മുകളിലെ മുറിയിലെ രാത്രികളിലൊന്നില്‍ വമ്പത്തിയായ 'കൂന്താലിപ്പുഴ'യുടെ ലാവണ്യം കണ്ടെത്തിയ നുരപതയുന്ന ഉണര്‍വ്വിന്റെ ഓര്‍മകള്‍...ലളിതമാണെന്ന് തോന്നിച്ച പലതിന്റെയും ആഴങ്ങളില്‍ മുങ്ങിപൊങ്ങിയ, വാക്കുകള്‍കൊണ്ട് പുതുബിംബങ്ങള്‍ തീര്‍ത്ത എളിയ മനുഷ്യന്‍... ബീയാര്‍ പ്രസാദ്'- ശ്രീകാന്ത് മുരളി കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article