സിനിമ സംഘടനകളുടെ നിസ്സഹകരണം, അമ്മയിൽ അംഗമാകാൻ ഒരുങ്ങി ശ്രീനാഥ് ഭാസി

Webdunia
വ്യാഴം, 27 ഏപ്രില്‍ 2023 (13:37 IST)
സിനിമാ സംഘടനകൾ നിസ്സഹകരിക്കുമെന്ന് വ്യക്തമാക്കിയതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നൽകാനുള്ള അപേക്ഷ താരം കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിൻ്റെ അനുമതിക്ക് ശേഷമെ അപേക്ഷ സ്വീകരിക്കുകയുള്ളു.
 
ഡേറ്റ് നൽകാമെന്ന് നിർമാതാവിൽ നിന്നും അഡ്വാൻസ് പണം വാങ്ങി താരം വട്ടം ചുറ്റിച്ചുവെന്നും പല സിനിമകൾക്കും ഒരേ തീയ്യതി തന്നെ ഡേറ്റായി നൽകുന്നു എന്നതടക്കം നിരവധി പരാതികളാണ് താരത്തിനെതിരെയുള്ളത്. ഇതോടെയാണ് താരവുമായി സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയത്. നിർമാതാവുമായി ഒപ്പുവെയ്ക്കുന്ന കരാറിൽ അമ്മയുടെ രജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ റിസ്ക് എടുക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതോടെയാണ് ശ്രീനാഥ് ഭാസി അംഗത്വത്തിനായി അപേക്ഷിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article