എല്ലാവരും മടങ്ങുകയാണ്, താൻ ക്യൂവിലാണെന്ന് നടൻ ജനാർദ്ദനൻ

Webdunia
വ്യാഴം, 27 ഏപ്രില്‍ 2023 (13:25 IST)
അന്തരിച്ച നടൻ മാമുക്കോയയുടെ മരണത്തിൽ അനുശോചിച്ച് സിനിമാരംഗത്തെ സഹപ്രവർത്തകർ. മമ്മൂട്ടി മോഹൻലാൽ,ജയറാം,പൃഥ്വിരാജ്,വിജയരാഘവൻ തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കൂടിയും അല്ലാതെയും ദുഖം രേഖപ്പെടുത്തി.
 
നിരവധി തവണ ഒപ്പം അഭിനയിക്കാനായതിൽ ഭാഗ്യമുണ്ടെന്നും എന്നാൽ കുരുതിയിൽ മൂസയായി അഴിഞ്ഞാടുന്നത് ഏറ്റവും അടുത്തുനിന്ന് കാണാൻ കഴിഞ്ഞ ഓർമ മനസ്സോട് ചേർത്തുവെയ്ക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ഓരോരുത്തരായി പോകുന്നതിൽ എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നായിരുന്നു നടൻ വിജയരാഘവൻ്റെ പ്രതികരണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന മനുഷ്യനായിരുന്നു മാമുക്കോയയെന്നും റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് തങ്ങൾ അടുപ്പത്തിലാകുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
 
അതേസമയം കേൾക്കുന്ന വാർത്തകളൊന്നും ശുഭകരമല്ല. സ്നേഹിച്ചും സന്തോഷിച്ചും കൂടെയുണ്ടായിരുന്ന ഒരുപാട് പേർ കൊഴിഞ്ഞുപോയി. ഓരോരുത്തരായി പോവുകയാണെന്നും തനിക്കും പോകാൻ നേരമായെന്നുമായിരുന്നു വികാരഭരിതനായി നടൻ ജനാർദ്ദനൻ്റെ പ്രതികരണം. മാമുക്കോയയെ പറ്റി നല്ല സ്മരണകൾ മാത്രമാണ് തനിക്കുള്ളതെന്നും സെറ്റിൽ ദേഷ്യപ്പെട്ട് അദ്ദേഹത്തെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും നടി ഉർവശി ഓർമിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article