'അമ്മ പോയിട്ട് ഒരു മാസം,ആ ചന്ദനതിരിയുടെ മണം ഇപ്പോഴും തങ്ങി നില്‍ക്കുന്നു,ഹൃദയവേദന തോന്നുന്ന നിമിഷം, വീഡിയോയുമായി താരയും സൗഭാഗ്യയും

കെ ആര്‍ അനൂപ്

ബുധന്‍, 10 ജനുവരി 2024 (10:39 IST)
sowbhagya venkitesh
മലയാളത്തിന്റെ മുത്തശ്ശിയായിരുന്നു നടി സുബ്ബലക്ഷ്മി.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസം മുമ്പായിരുന്നു അവര്‍ അന്തരിച്ചത്. മരിക്കുമ്പോള്‍ 87 വയസ്സായിരുന്നു അവരുടെ പ്രായം. ആശുപത്രിയില്‍ കിടപ്പിലാക്കുന്നത് വരെ മകള്‍ താരയുടെ വീടിനോട് ചേര്‍ന്നുള്ള ഫ്‌ലാറ്റില്‍ ആയിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. പലതവണ അമ്മയോട് തന്റെയൊപ്പം വന്ന് താമസിക്കാന്‍ മകള്‍ ആവശ്യപ്പെട്ടെങ്കിലും ഒറ്റയ്ക്ക് താമസിക്കാന്‍ ആണ് തന്റെ ഇഷ്ടം എന്ന് സുബ്ബലക്ഷ്മി പറയുമായിരുന്നു. താരയുടെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ തന്നെ അമ്മയുടെ ഫ്‌ലാറ്റ് കാണാനും ആകും. മകളെ കാണാനായി ചിലപ്പോഴൊക്കെ സുബ്ബലക്ഷ്മി ഫ്‌ലാറ്റിന്റെ ബാല്‍ക്കെണിയില്‍ വന്ന് നില്‍ക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ താരയും മകളായ സൗഭാഗ്യയും പങ്കുവെച്ചിട്ടുണ്ട്. ALSO READ: ഇനി മോഹന്‍ലാലിന്റെ കാലം,വാലിബനെ വരവേല്‍ക്കാന്‍ തിയറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു, റിലീസിന് ശേഷം വരുന്ന മൂന്ന് അവധി ദിവസങ്ങളില്‍ പ്രതീക്ഷയോടെ നിര്‍മാതാക്കള്‍ !
 
ഭര്‍ത്താവിന്റെ മരണശേഷം താര കല്യാണ്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മുത്തശ്ശിയുടെ വേര്‍പാട് സംഭവിച്ച ഒരു മാസം പിന്നിടുമ്പോള്‍ ഹൃദയഭേദകമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. തന്റെ മുത്തശ്ശി കൂടിയായ സുബ്ബലക്ഷ്മിയുടെ ഫ്‌ലാറ്റില്‍ നിന്നും സാധനങ്ങള്‍ നീക്കം ചെയ്യുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനും സൗഭാഗ്യയുടെ മകള്‍ സുദര്‍ശനെയും വീഡിയോയില്‍ കാണാം. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ ഈ ലോകത്ത് തന്നെ ഇല്ലാത്ത സമയത്ത് അവിടെ എത്തുമ്പോള്‍ ഉണ്ടാകുന്ന വേദന നിറഞ്ഞ നിമിഷം ആരാധകരെയും കണ്ണീരിലാഴ്ത്തുന്നു. മുത്തശ്ശിയുടെ ഓര്‍മ്മകള്‍ അടങ്ങിയ വസ്തുക്കള്‍ കാണുമ്പോള്‍ ഹൃദയവേദന തോന്നുന്നു എന്ന് സൗഭാഗ്യ വീഡിയോയില്‍ പറയുന്നു. അമ്മ പോയിട്ട് ഒരു മാസമായെങ്കിലും ഇപ്പോഴും ഫ്‌ലാറ്റില്‍ അമ്മയുടെ സാന്നിധ്യവും അമ്മ കത്തിക്കാറുള്ള ചന്ദനതിരിയുടെ മണവും തങ്ങി നില്‍ക്കുന്നുണ്ടെന്നാണ് താര കല്യാണ്‍ പറഞ്ഞത്. നേരത്തെ തന്നെ ഫ്‌ലാറ്റിലെ ഫര്‍ണിച്ചറുകള്‍ മാറ്റിയിരുന്നു. ഇനി അവിടെയുള്ളത് ഫോട്ടോകളും പൂജാമുറിയിലെ സാധനങ്ങളും സുഖ ലക്ഷ്യം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ മുതലായവയാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍