ലാല്‍ജോസിന്റെ 'മ്യാവു' റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്

ശനി, 30 ഒക്‌ടോബര്‍ 2021 (10:59 IST)
ലാല്‍ജോസ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവമാകും 'മ്യാവൂ'. സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ ശേഷം തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാനവേഷത്തിലെത്തുന്നു.
 
സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും സിനിമയിലുണ്ട്.ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
 
അജ്മല്‍ ബാബു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം ഒരുക്കുന്നു.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല ചിത്രം നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍