മമ്മൂട്ടിയുടെ അയ്യര്‍ തിരിച്ചെത്തിയിരിക്കുന്നു,'സിബിഐ 5' വൈകാതെ ആരംഭിക്കുമെന്ന് സംവിധായകന്‍ കെ മധു

കെ ആര്‍ അനൂപ്

വെള്ളി, 22 ഒക്‌ടോബര്‍ 2021 (09:00 IST)
സി ബി ഐ സീരീസിലെ അഞ്ചാം ഭാഗവും അവസാനത്തേതുമായ ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇപ്പോഴിതാ ഷൂട്ടിങ്ങിന് മുന്നോടിയായ ലൊക്കേഷന്‍ ഹണ്ടിംഗിലാണ് സംവിധായകന്‍ കെ മധുവും സംഘവും. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. നവംബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ ഛായാഗ്രഹകനെയും കലാസംവിധായകന്നെയും പ്രഖ്യാപിച്ചു.അഖില്‍ ജോര്‍ജ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. സിറിള്‍ കുരുവിളയാണ് കലാസംവിധാനം. ഇരുവര്‍ക്കും ഒപ്പമുള്ള ഒരു ചിത്രം സംവിധായകന്‍ പങ്കുവെച്ചു.
 
'2021... അയ്യര്‍ തിരിച്ചെത്തിയിരിക്കുന്നു! ലൊക്കേഷനുവേണ്ടിയുള്ള തിരച്ചിലിലാണ്. ഓരോ സൂക്ഷ്മാംശവും നിര്‍ണ്ണായകമാണ്. പുതിയ കാഴ്ച, പുതിയ പാതകള്‍, പുതിയ വെല്ലുവിളികള്‍, പുതിയ തുമ്പുകള്‍. സിബിഐ 5 വൈകാതെ ആരംഭിക്കും. കാത്തിരുന്ന് കാണുക'- കെ മധു കുറിച്ചു.
സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ മമ്മൂട്ടി ചിത്രത്തിലുണ്ടാകും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍