ന്യൂയോര്‍ക്കില്‍ എത്തി! നടി സോന നായരുടെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 നവം‌ബര്‍ 2022 (10:07 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് സോന നായര്‍. സോഷ്യല്‍ മീഡിയ സജീവമായ നടി തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. താന്‍ ന്യൂയോര്‍ക്കില്‍ എത്തിയ വിവരവും താരം ആരാധകരുമായി ഷെയര്‍ ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sona Nair (@sona_nair_official)

ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങളും സോന നായര്‍ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sona Nair (@sona_nair_official)

1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sona Nair (@sona_nair_official)

കെ.സുധാകരന്‍ നായരുടേയും വസുന്ധരയുടേയും മകളാണ് നടി സോനാ നായര്‍. 1975 ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.കഴക്കൂട്ടം ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സോന തിരുവനന്തപുരം ഗവ.വിമണ്‍സ് കോളേജില്‍ നിന്നാണ് ബിരുദം എടുത്തത്.
 
കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോന നായരിനായി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article