റിലീസ് മാറ്റി '1744 വൈറ്റ് ആള്‍ട്ടോ', കാരണം ഇതാണ്, പുതിയ റിലീസ് തീയതി

കെ ആര്‍ അനൂപ്

ചൊവ്വ, 1 നവം‌ബര്‍ 2022 (15:14 IST)
തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെ സംവിധാനം ചെയ്ത 1744 വൈറ്റ് ആള്‍ട്ടോ. നവംബര്‍ നാലിനു പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റി. നവംബര്‍ 18ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 
 
'കൂട്ടയിടിയും, കൂട്ട മരണവും ഒഴിവാക്കാന്‍ 1744 White Alto നവംബര്‍ 18ലേയ്ക് റിലീസ് നീക്കി വെച്ചിരിയ്ക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു'-ഷറഫുദ്ദീന്‍ കുറിച്ചു.
 
പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണെന്ന് സംവിധായകന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴതാ ചിത്രം അടുത്തമാസം തിയേറ്ററില്‍ എത്തുമെന്ന് നടന്‍ നവാസ് വള്ളിക്കുന്ന് അറിയിച്ചു.
 
വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍