'1744 വൈറ്റ് ആള്‍ട്ടോ' റിലീസ് നവംബറില്‍, പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍

കെ ആര്‍ അനൂപ്

വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:13 IST)
തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെ സംവിധാനം ചെയ്ത 1744 ഡബ്ല്യൂ.എയുടെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
 ഷറഫുദ്ദീന്‍ നായകനായെത്തുന്ന സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ്.
പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണെന്ന് സംവിധായകന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴതാ ചിത്രം അടുത്തമാസം തിയേറ്ററില്‍ എത്തുമെന്ന് നടന്‍ നവാസ് വള്ളിക്കുന്ന് അറിയിച്ചു.
 
വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍