മലയാള സിനിമയിലേക്ക് ഒരു പുതുമുഖ സംവിധായിക കൂടി ! ഇത് സ്റ്റെഫി,ക്യാമറയ്ക്കു മുന്നില്‍ രജീഷ വിജയനും ഷറഫുദ്ദീനും

കെ ആര്‍ അനൂപ്

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (14:59 IST)
കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്നു.ബി ത്രീ എം ക്രിയേഷന്‍സിന്റെ പുതിയ ചിത്രത്തില്‍ രജീഷ വിജയനും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംവിധായകക്ക് ആശംസകളുയി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Stephy Zaviour (@stephy_zaviour)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Stephy Zaviour (@stephy_zaviour)

'പ്രിയപ്പെട്ട സ്റ്റെഫി സംവിധായികയായി തുടക്കം കുറിയ്ക്കുന്നു.. ക്യാമറയ്ക്കു മുന്നില്‍ ഷറഫുദ്ധീന്‍, രജിഷ, സൈജു കുറുപ്പ് തുടങ്ങിയ ഒരു കൂട്ടം സ്‌നേഹിതര്‍.. നിര്‍മ്മാണം B3M creations..- All the best team..-'-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Stephy Zaviour (@stephy_zaviour)

 
പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തില്‍ ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്. സാധാരണ ഒരു കുടുംബത്തില്‍ നടക്കാറുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന സിനിമ പ്രേക്ഷകര്‍ക്ക് നല്ലൊരു സന്ദേശം കൂടി നല്‍കും. 
 
സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, ആശാ ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍