കുഞ്ചാക്കോ ബോബന്റെ നായികയായി രജീഷ വിജയന്‍, പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

വെള്ളി, 15 ജൂലൈ 2022 (10:40 IST)
രജീഷ വിജയന്റെ ജന്മദിനമാണ് ഇന്ന്. നടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് പകലും പാതിരാവും. അജയ് വാസുദേവ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രത്തില്‍ കുഞ്ചാക്കോബോബനും രജീഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ രജീഷ വിജയന്‍ ആണ് നായിക. ഫഹദ് നായകനായ എത്തുന്ന മലയന്‍കുഞ്ഞ് റിലീസിന് ഒരുങ്ങുന്നു.
 
രജീഷ വിജയന്‍, ശ്രീനിവാസന്‍, വിജയ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ 
റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കീടം മെയ് 20നായിരുന്നു പ്രദര്‍ശനത്തിനെത്തിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍