നടി സോന നായരുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 2 ഓഗസ്റ്റ് 2022 (10:16 IST)
കെ.സുധാകരന്‍ നായരുടേയും വസുന്ധരയുടേയും മകളാണ് നടി സോനാ നായര്‍. 1975 ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.കഴക്കൂട്ടം ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സോന തിരുവനന്തപുരം ഗവ.വിമണ്‍സ് കോളേജില്‍ നിന്നാണ് ബിരുദം എടുത്തത്.
 
1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് സോന നായര്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. ബാലതാരമായി അഭിനയിച്ച നടി പിന്നീട് 10 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ കൊട്ടാരം എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി.കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോന നായരിനായി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍