ചില രാത്രികളിൽ വിരലുകൾ ഇങ്ങനെ സഞ്ചരിക്കുന്നു, ചർച്ചയായി നിമിഷ സജയൻ്റെ പോസ്റ്റ്

Webdunia
വ്യാഴം, 30 മാര്‍ച്ച് 2023 (16:03 IST)
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെയും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയും വലിയ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയൻ. തൻ്റെ രാഷ്ട്രീയപരമായ നിലപാടുകളും മെയ്ക്കപ്പിനെതിരെയുള്ള നിലപാടുകളും താരം പരസ്യപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ബോൾഡായ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
നഗ്നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഈ ചിത്രത്തിനൊപ്പമുള്ള വരികളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ചില രാത്രികളിൽ എൻ്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണടയ്ക്കുന്നു. അപ്പോൾ ഞാൻ കാണുന്നത് നിന്നെയാണ് എന്നാണ് ചിത്രത്തിനൊപ്പമുള്ള വരികൾ. 
 
നിമിഷയുടെ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ടിട്ട് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന് ചോദിക്കുന്നവർ അനവധിയാണ്. അതേസമയം ചിലർ പോസ്റ്റിനെ രൂക്ഷമായി വിമർശിക്കുന്നു. താരം തന്നെ പോസ്റ്റ് ചെയ്തതെങ്കിൽ ആ ബോൾഡ്നെസിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നവരും കുറവല്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

അനുബന്ധ വാര്‍ത്തകള്‍

Next Article