Teaser :ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി സിജു വില്‍സണ്‍; 'പുഷ്പകവിമാനം' ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂണ്‍ 2024 (12:39 IST)
സിജു വില്‍സണിനെ നായകനാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം പുഷ്പകവിമാനം ടീസര്‍ പുറത്തിറങ്ങി.
 
സിജുവിനൊപ്പം നമുത(വേല ഫെയിം) ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിദ്ദീഖ്, ധീരജ് ഡെന്നി, മനോജ്.കെ.യു, പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത് ,വിശിഷ്ട്(മിന്നല്‍ മുരളി ഫെയിം) എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
രാജ് കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൗസ് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.സന്ധീപ് സദാനന്ദനും, ദീപു എസ്. നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം രാഹുല്‍ രാജ്. ഛായാഗ്രഹണം രവി ചന്ദ്രന്‍, എഡിറ്റിങ് അഖിലേഷ് മോഹന്‍. കലാസംവിധാനം അജയ് മങ്ങാട്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍. കോസ്റ്റ്യൂം ഡിസൈന്‍ അരുണ്‍ മനോഹര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article