ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.തൃഷ ടോവിനോയുടെ നായികയായി എത്തുന്നു.ചിത്രീകരണം പുരോഗമിക്കുകയാണ്.നടന്‍ വിനയ് റായിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുകയാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍. ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
ഷൂട്ടിംഗ് വിനയ് റായ് പൂര്‍ത്തിയാക്കി.52 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.മഡോണ സെബാസ്റ്റ്യനും ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ട്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്.തെന്നിന്ത്യന്‍ താരം വിനയ് റായ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.