'അത് ഭീകര പരാജയമായിരുന്നു';റേച്ചല്‍ സിനിമയ്ക്ക് പിന്നിലെ ആ കഥ തുറന്ന് പറഞ്ഞ് ഹണി റോസ്

കെ ആര്‍ അനൂപ്

ചൊവ്വ, 25 ജൂണ്‍ 2024 (09:33 IST)
ഹണി റോസ് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് റേച്ചല്‍. നടിയുടെ കരിയറിലെ ആദ്യ ബഹുഭാഷ ചിത്രം കൂടിയാണിത്. ഇന്ത്യന്‍ റിലീസ് ആയ പ്രൊജക്റ്റ് അഞ്ചു ഭാഷകളിലായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ റേച്ചലിനു വേണ്ടി താന്‍ ശ്രമിച്ച് പരാജയപ്പെട്ടുപോയ ഒരു കാര്യത്തെക്കുറിച്ച് കൂടി തുറന്ന് പറയുകയാണ് നടി ഹണി റോസ്.
 
'എന്റെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ പ്രോജക്ട് ആണ് റേച്ചല്‍. അഞ്ചു ഭാഷയില്‍ ആണ് സിനിമ ഇറങ്ങുന്നത്. മലയാളത്തില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഹിന്ദിയില്‍ ഞാന്‍ ഡബ്ബ് ചെയ്തു നോക്കി. അത് ഭീകര പരാജയമായിരുന്നു. അന്യഭാഷകളിലെ ഒരു സ്ലാങ് നമുക്ക് പിടിക്കാന്‍ പറ്റില്ല. അതുകൊണ്ട് അവിടെയുള്ളവരൊക്കെ തന്നെയാണ് ഡബ്ബ് ചെയ്തത്. അഞ്ചു ഭാഷകളിലെയും ടീസര്‍ കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ സിനിമ ചെയ്തിട്ടുള്ളതുകൊണ്ട് വലിയ സ്വീകാര്യതയാണ് അവിടെ കിട്ടുന്നത്. വീരസിംഹ റെഡ്ഢി റിലീസ് സമയത്താണ് മോണ്‍സ്റ്റര്‍ ഇവിടെ റിലീസ് ചെയ്തത്. അത് കണ്ടിട്ട് അവിടെ ഭയങ്കര അഭിപ്രായമായിരുന്നു. മോണ്‍സ്റ്ററില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റി. കുറെ അടരുകളുള്ള ഒരു കഥാപാത്രമായിരുന്നു അത്. മോഹന്‍ലാല്‍ സാറിന്റെ ഒരു സിനിമയില്‍ അത്രയും നല്ലൊരു വേഷം കിട്ടിയതില്‍ സന്തോഷമുണ്ട്',-ഹണി റോസ് പറഞ്ഞു.
 
നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമ 'റേച്ചല്‍' റിലീസിന് ഒരുങ്ങുന്നു.മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലായി ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു.ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ, എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 
ചന്ദ്രു ശെല്‍വരാജ് ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍