'അഭിനയ കുലപതികള്‍ ഉണ്ടെങ്കിലും കാര്യമില്ല'; ഫഹദിനെയും ദിലീഷ് പോത്തിനെയും ട്രോളി സുഹൃത്ത് ശ്യാം പുഷ്‌കരന്‍, കാര്യം നിസ്സാരം

കെ ആര്‍ അനൂപ്
ശനി, 20 ഏപ്രില്‍ 2024 (17:35 IST)
ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്. മൂവരും ചേര്‍ന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച പ്രേമലു വിജയമായതിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് വന്നത്. പ്രേമലു വിജയാഘോഷ വേളയില്‍ തന്റെ സുഹൃത്തുക്കളായ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍.കുടുംബത്തില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ഉണ്ണിമായ പ്രസാദ് തുടങ്ങി നിരവധി 'അഭിനയ കുലപതികള്‍' ഉണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ നൂറുകോടി ക്ലബ്ബില്‍ ആദ്യം കയറുന്നത് താന്‍ ആണെന്നാണ് ശ്യാം പുഷ്‌കരന്‍ പറയുന്നത്.
 
'പയ്യന്‍' ഫഹദ് ഫാസില്‍ വലിയ താമസമില്ലാതെ നൂറുകോടി ക്ലബ്ബില്‍ കയറാന്‍ സാധ്യതയുണ്ടെന്നും ഓഡിഷനു പോലും നിര്‍ത്താന്‍ കൊള്ളില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്ന തന്നെ കൊമേഡിയന്‍ ആയി അഭിനയിപ്പിച്ച് ആരു കണ്ടാലും ചിരിക്കുന്ന അവസ്ഥയില്‍ ആക്കിയതിനു ഗിരീഷ് എ.ഡി.യോട് നന്ദിയുണ്ടെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
പ്രേമലുവിന്റെ ക്ലൈമാക്‌സില്‍ ഒരു കോമഡി കഥാപാത്രമായി ശ്യാം പുഷ്‌കരന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.സിനിമയുടെ രണ്ടാം ഭാഗവും വിജയാഘോഷ വേളയിലാണ് പ്രഖ്യാപിച്ചത്.പ്രേമലു വിജയത്തിനുശേഷം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.കരാട്ടെ ചന്ദ്രന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എസ് ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ്.
 
മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ സഹ സംവിധായകനായിരുന്നു റോയ്. ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്. കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു ആദ്യ സിനിമ.ജോജി, പാല്‍തു ജാന്‍വര്‍, തങ്കം, പ്രേമലു തുടങ്ങിയ സിനിമകള്‍ ഒരുക്കി വിജയ ട്രാക്കിലാണ് ഭാവന സ്റ്റുഡിയോസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article