എട്ടുവർഷത്തോളം മദ്യത്തിന് അടിമയായിരുന്നു, അതിൽ ഖേദമില്ല: ശ്രുതി ഹാസൻ

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2023 (11:34 IST)
ഗായികയെന്ന രീതിയിലും നടിയെന്ന രീതിയിലും തെന്നിന്ത്യന്‍ സിനിമയില്‍ കഴിവ് തെളിയിച്ച താരമാണ് ശ്രുതി ഹാസന്‍. അല്പക്കാലത്തെ ഇടവേളയ്ക്ക് ശേഷം സലാറിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം. ഈ അവസരത്തില്‍ തനിക്കുണ്ടായിരുന്ന മദ്യപാനസ്വഭാവത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
 
എട്ടുവര്‍ഷത്തോളം താന്‍ മദ്യപാനത്തിന് അടിമയായിരുന്നുവെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്. പാര്‍ട്ടികളില്‍ പോകുമ്പോള്‍ മദ്യപിക്കാതെയിരിക്കുന്ന സാഹചര്യമാണെങ്കില്‍ ആളുകളെ സഹിക്കാന്‍ പ്രയാസകരമായിരുന്നുവെന്ന് ശ്രുതി പറയുന്നു. എന്നാല്‍ അക്കാര്യത്തില്‍ തനിക്ക് ഖേദം തോന്നുന്നില്ലെന്നും എന്നാല്‍ മദ്യപാനം എന്നെ കൂടുതലായി നിയന്ത്രിക്കുന്നതായി തോന്നിയത് മൂലമാണ് ആ ശീലത്തില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിച്ചതെന്നും ശ്രുതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article